ഓസ്ട്രേലിയൻ മോഡലും ഡിജെയുമായ കോട്ണി മിൽസ് അന്തരിച്ചു. ബാലിയിൽ അവധി ആഘോഷിക്കുന്നതിനിടെ താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്ന് വീണാണ് മുപ്പത്തേഴുകാരിയായ കോട്ണി മിൽസ് മരിച്ചത്. ......
വാഷിംഗ്ടൺ: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ പിടികൂടാൻ സഹായിക്കുന്നവർക്കുള്ള പാരിതോഷിക തുക വർധിപ്പിച്ച് അമേരിക്ക. നിക്കോളാസ് മദൂറോയുടെ അറസ്റ്റിന് സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 25 മില്യൺ ഡോളർ(215 കോടി ഇന്ത്യൻ രൂപ) നൽകുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം. നേരത്തേ 15 മില്യൺ ഡോളറായിരുന്നു പ്രതിഫലമായി അമേരിക്ക പ്രഖ്യാപിച്ചിരുന്നത്.
വെനസ്വേലയുടെ പ്രസിഡന്റായി മൂന്നാമതും അധികാരമേറ്റതിന് പിന്നാലെയാണ് നിക്കോളാസ് മദൂറോയെ പിടികൂടാൻ സഹായിക്കുന്നവർക്കുള്ള പാരിതോഷിക തുക വർധിപ്പിച്ചതായി അമേരിക്ക പ്രഖ്യാപിച്ചത്. ......
ഒന്നും ചെയ്യാതെ ഒരു വർഷം കൊണ്ട് 69 ലക്ഷം രൂപ സമ്പാദിച്ച യുവാവാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഷോജി മൊറിമോട്ടോ എന്ന ജപ്പാൻകാരനാണ് വലിയ ആയാസമൊന്നുമില്ലാതെ ഇത്രയേറെ പണം സമ്പാദിച്ചത്. ......
ഇസ്ലാമിക ഭീകര സംഘടനയായ ഹിസ്ബ് ഉത് തഹ്രീറിന്റെ വാർഷിക സമ്മേളനം കാനഡയിൽ നടക്കുമെന്ന് റിപ്പോർട്ട്. ജനുവരി 18ന് കാനഡയിലെ ഒന്റാറിയോയിലെ മിസിസാഗയിൽ വാർഷിക സമ്മേളനം നടത്തുമെന്നാണ് റിപ്പോർട്ട്. ആഗോളതലത്തിൽ ഇസ്ലാമിക ഖിലാഫത്ത് നടപ്പാക്കണമെന്ന് വാദിക്കുന്ന സംഘടനയാണ് ഹിസ്ബ് ഉത് തഹ്രീർ. ......
മെക്സിക്കോ സിറ്റി: ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് മാറ്റണമെന്ന ട്രംപിന്റെ പ്രസ്താവനക്ക് മറുപടിയുമായി മെക്സിക്കൻ പ്രസിഡന്റ്. ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് ‘ഗൾഫ് ഓഫ് അമേരിക്ക’ എന്നാക്കി മാറ്റണമെന്നായിരുന്നു നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന. ......
മോസ്കോ: രാജ്യത്തെ ജനസംഖ്യാശോഷണത്തിന് പരിഹാരം കാണാനായി റഷ്യയിൽ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. അതിനിടെ റഷ്യയിലെ കരേലിയ പ്രാദേശിക ഭരണകൂടം വിദ്യാർത്ഥിനികൾക്കായി ഒരു സമ്മാന പദ്ധതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. 25 വയസ്സിന് താഴെയുള്ള വിദ്യാർത്ഥിനികൾ കുഞ്ഞിന് ജന്മം നൽകിയാൽ ഒരു ലക്ഷം റൂബിൾ സമ്മാനമായി നൽകുമെന്നാണ് കരേലിയയിലെ ഭരണകൂടത്തിന്റെ പ്രഖ്യാപനം. ......
ലണ്ടൻ: ബ്രിട്ടനിൽ ഇനിമുതൽ ഡീപ്പ്ഫേക്ക് നഗ്ന ചിത്രങ്ങൾ നിർമിക്കുന്നതും പങ്കുവെക്കുന്നതും ക്രിമിനൽ കുറ്റം. സ്ത്രീകളേയും പെൺകുട്ടികളേയും ലക്ഷ്യമിട്ട് ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യകൾ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ് സർക്കാർ ഇത് സംബന്ധിച്ച് പുതിയ നിയമം നടപ്പാക്കുന്നത്.
അനുവാദമില്ലാതെയും മറ്റുള്ളവർക്ക് വിഷമമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയും അവരുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രസിദ്ധീകരിക്കുന്നത് നേരത്തേ തന്നെ ബ്രിട്ടനിൽ ക്രിമിനൽ കുറ്റമാണ്. ......
ഹമാസ് ഇസ്രയേലിൽ നിന്നും ബന്ദികളാക്കിയ മുഴുവൻ ആളുകളെയും ഉടൻ മോചിപ്പിക്കണമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജനുവരി 20-നകം എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നാണ് ട്രംപിന്റെ അന്ത്യശാസനം. ജനുവരി 20നാണ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേൽക്കുന്നത്. ......
വിവാഹാഭ്യർത്ഥന നടത്തിയതിന് പിന്നാലെ കാമുകിയെ അമ്പത്തിരണ്ടുകാരൻ കുത്തിക്കൊന്നു. അമേരിക്കയിലെ ന്യൂജഴ്സിയിലാണ് സംഭവം. നകെറ്റ് ജാഡിക്സ് ട്രിനിഡാഡ് മാൽഡൊണാഡോ എന്ന യുവതിയെയാണ് കാമുകൻ ജോസ് മെലോ (52) കുത്തി കൊലപ്പെടുത്തിയത്. ......
വത്തിക്കാൻ: കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായി പ്രധാന ചുമതലയിൽ ഒരു വനിതയെ നിയമിച്ചു. ഇറ്റാലിയൻ കന്യാസ്ത്രീ സിമോണ ബ്രാംബില്ലയെ എല്ലാ സന്ന്യാസസഭാ വിഭാഗങ്ങളുടെയും ചുമതലയുള്ള 'കൂരിയ'യുടെ മേധാവിയായാണ് പോപ്പ് ഫ്രാൻസിസ് നിയമിച്ചിരിക്കുന്നത്. വത്തിക്കാനിലെ ഒരു ഉന്നത പദവിയിൽ ഒരു വനിതയെ നിയമിക്കുന്നത് ആദ്യമായാണ്.
കൊൺസൊലേറ്റ മിഷനറീസ് സന്ന്യാസസംഭാഗമാണ് 59കാരിയായ ബ്രാംബില്ല. ......